2026 ലെ വൂൾഫ് മൂൺ കാണാൻ മണിക്കൂറുകൾ മാത്രം..

2026 ലെ ആദ്യത്തെ വൂൾഫ്മൂൺ നാളെ (ജനുവരി 3) ദൃശ്യമാകും. സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായ ചന്ദ്രനാണ് ദൃശ്യമാകുക. ജ്യോതിശാസ്ത്രജ്ഞരും ആകാശ നിരീക്ഷകരും അപൂർവ ആകാശ വിസ്മയത്തിനായി കാത്തിരിക്കുകയാണ്. ഈ വർഷത്തെ ആദ്യത്തെ പൂർണചന്ദ്രനാണ് വൂൾഫ്‌മൂൺ എന്ന് അറിയപ്പെടുന്നത്. ഇനി നവംബറിലാകും ഇത്തരത്തിൽ സൂപ്പർ മൂണിനെ കാണാൻ വാനനിരീക്ഷകർക്ക് അവസരമുണ്ടാകുക.
വൂൾഫ് മൂൺ തീയതിയും സമയവും
ജനുവരി മൂന്നിന് രാവിലെ ഏകദേശം അഞ്ച് മണി (ET) ക്ക് വൂൾഫ് മൂൺ അതിന്റെ പരമാവധി തെളിച്ചത്തിലെത്തും. എന്നാൽ, ആകാശം തെളിഞ്ഞതാണെങ്കിൽ, ജനുവരി 2 മുതൽ ജനുവരി 3 വരെയുള്ള രാത്രി മുഴുവൻ അത് കാണാൻ സാധിക്കും. ഏറ്റവും മനോഹരമായ കാഴ്ചയ്ക്കായി, ചന്ദ്രൻ ഉദിക്കുമ്പോഴും അസ്തമയ സമയത്തും സൂര്യോദയ സമയത്തും നിരീക്ഷിക്കാനാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. സൂപ്പർമൂൺ ആസ്വദിക്കാൻ ബൈനോക്കുലറോ ദൂരദർശിനിയോ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നതാണ്.
വൂൾഫ് മൂണിൻ്റെ പേരിന് പിന്നിലെ കഥ
തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ ശൈത്യകാല രാത്രികളിൽ ആളുകൾ ഭക്ഷണത്തിനായി വേട്ടയാടുമ്പോൾ ചെന്നായ്ക്കൾ കൂടുതൽ തവണ ഓരിയിടുന്നത് കേട്ടതിനാലാണ് വൂൾഫ് മൂൺ എന്ന് പേര് വന്നത്. അമേരിക്കൻ ഗോത്രങ്ങളും ആദ്യകാല യൂറോപ്യന്മാരും ഈ പാരമ്പര്യം പിന്തുടരുന്നു. കോൾഡ് മൂൺ, ഐസ് മൂൺ, ഓൾഡ് മൂൺ, എന്നിങ്ങനെ മറ്റ് പേരുകളും വൂൾഫ് മൂണിനുണ്ട്.










0 comments