ad
Deshabhimani

ചൊവ്വയിലൂടെ പറക്കാന്‍ ശബ്ദത്തിന്റെ വേ​ഗതയെ മറികടന്നു; റോട്ടർ ബ്ലേഡുകളുടെ പരീക്ഷണം വിജയകരമെന്ന് നാസ

mars.

image credit : X @ NASA mars

വെബ് ഡെസ്ക്

Published on May 08, 2026, 04:25 PM | 1 min read

കാലിഫോർണിയ: ഭാവിയിൽ ചൊവ്വയിലേക്ക് ഭാരം കൂടിയ ശാസ്ത്രീയ ഉപകരണങ്ങൾ (പെലോഡുകൾ) കൊണ്ടുപോകാനും ​ഗ്രഹത്തിന്റെ അന്തരീക്ഷത്തിലൂടെ പറക്കാനും സഹായിക്കുന്ന ഹെലികോപ്റ്ററുകൾക്കുള്ള റോട്ടർ ബ്ലേഡുകളുടെ പരീക്ഷണം നടത്തി നാസ.


കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയതെന്ന് നാസ അറിയിച്ചു. നാസയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പരീക്ഷണവുമായി ബന്ധപ്പെട്ട വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ചൊവ്വയുടെ നേർത്ത അന്തരീക്ഷത്തിന് സമാനമായ രീതിയിൽ പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിലായിരുന്നു പരീക്ഷണം. ശബ്ദത്തിന്റെ വേ​ഗതയെ മറികടക്കാൻ കഴിയുന്ന തരത്തിൽ റോട്ടർ ബ്ലേഡുകൾ കറക്കിയാണ് പരീക്ഷണം നടത്തിയത്. അപകടസാധ്യതയേറെയുള്ള വളരെ നിർണായക പരീക്ഷണമായിരുന്നു ഇതെന്ന് നാസ പറഞ്ഞു.



2021ൽ മറ്റൊരു ഗ്രഹത്തിനുമീതെ ആദ്യമായി പറന്ന് ചരിത്രം സൃഷ്ടിച്ച ചെറിയ റോബോട്ടിക് ഹെലികോപ്റ്ററായ ഇൻജെന്യൂറ്റിയുടെ കഴിവുകൾക്കപ്പുറമുള്ള വലിയ മുന്നേറ്റമാണ് ഇപ്പോൾ നടത്തിയിരിക്കുന്നതെന്നും നാസ അറിയിച്ചു. ചെവ്വയിൽ എത്രയും വേ​ഗത്തിൽ ഹെലികോപ്റ്ററിന്റെ റോട്ടറുകൾ കറങ്ങുന്നുവോ അത്രയും ഭാരം വഹിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. ചെവ്വയിൽ ​ഭൂമിയെ അപേക്ഷിച്ച് ​ഗുരുത്വാകർഷണം കുറവാണെങ്കിലും മതിയായ രീതിയിൽ ഉയർന്ന് പറക്കണമെങ്കിൽ അത്രയും വേ​ഗത്തിൽ റോട്ടറുകൾ കറങ്ങണം. അതിനാലാണ് ശബ്ദത്തിന്റെ വേ​ഗതയെ മറികടക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home