ad
Deshabhimani

സുര്യനെ അറിയാൻ; അന്താരാഷ്ട്ര ഹീലിയോഫിസിക്സ് വർക്ക്‌ഷോപ്പിന് തിരുവനന്തപുരത്ത് തുടക്കം

Heliophysics
വെബ് ഡെസ്ക്

Published on Jan 22, 2026, 10:26 AM | 1 min read

സൂര്യ പഠന രംഗത്ത് പുതിയ ശാസ്ത്രീയ സാധ്യതകൾ തുറക്കുന്ന അഞ്ചുദിവസത്തെ വിപുലമായ ഐഎസ്‌ആർഒ–ഇഎസ്എ ഹീലിയോഫിസിക്സ് വർക്ക്‌ഷോപ്പ് തിരുവനന്തപുരത്ത് തുടങ്ങി.


അദിത്യ-L1,സോളാർ ഓർബിറ്റർ,പ്രോബ-3എന്നീ ദൗത്യങ്ങളുടെ ശാസ്ത്രീയ സാധ്യതകളിലാണ് വർക്ക്‌ഷോപ്പ് പ്രധാനമായി കേന്ദ്രീകരിക്കുന്നത്.യൂറോപ്പും മറ്റ് രാജ്യങ്ങളും ഉൾപ്പെടെ ഏകദേശം 50അന്താരാഷ്ട്ര സോളാർ–ഹീലിയോഫിസിക്സ് വിദഗ്ധരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുക്കുന്നു.കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 150ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും വർക്ക്‌ഷോപ്പിന്റെ ഭാഗമാണ്.


യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി (ESA)ചേർന്ന് ഐഎസ്‌ആർഒ സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഏകോപനം തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി (IIST)ആണ് നിര്‍വ്വഹിക്കുന്നത്.


ഇത്തരം ചര്‍ച്ചകളിൽ നിന്നു ലഭിക്കുന്ന അപൂർവവും സമഗ്രവുമായ സൂര്യ–ഹെലിയോസ്ഫിയർ ഡാറ്റ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് വർക്ക്‌ഷോപ്പിന്റെ പ്രധാന ലക്ഷ്യം.വ്യത്യസ്ത ഭ്രമണപഥങ്ങളിലെയും നിരീക്ഷണ കോണുകളിലെയു ഡാറ്റ സമാഹരിച്ച് ഒറ്റ ദൗത്യത്തിലൂടെ സൂര്യനെയും ഹെലിയോസ്ഫിയറെയും സമഗ്രമായി പഠിക്കാൻ അവസരം ഒരുക്കുന്നതായി ഐഎസ്‌ആർഒ വ്യക്തമാക്കി.


സോളാർ,ഹെലിയോസ്ഫിയറിക് ശാസ്ത്രത്തിന്റെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന സമ്പന്നമായ ശാസ്ത്രീയ പരിപാടികളാണ് വർക്ക്‌ഷോപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.കൂടാതെ,അദിത്യ-L1,സോളാർ ഓർബിറ്റർ,പ്രോബ-3എന്നിവയിൽ നിന്നുള്ള ഡാറ്റ എങ്ങനെ ആക്‌സസ് ചെയ്യാം,പ്രോസസ് ചെയ്യാം,സംയോജിപ്പിച്ച് വിശകലനം ചെയ്യാം എന്നതിൽ പ്രായോഗിക പരിശീലനം നൽകുന്ന ‘ഹാൻഡ്‌സ്-ഓൺ’ ഡാറ്റ അനാലിസിസ് സെഷനുകളും വർക്ക്‌ഷോപ്പിന്റെ പ്രധാന ഘടകമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home