ad
Deshabhimani

ഭൂമിയിലേക്ക് 'ഉപഗ്രഹമഴ'; പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങൾ തിരിച്ചെത്തുന്നതിന് പിന്നിൽ സൗരജ്വാലകളെന്ന് ഐഎസ്ആർഒ

ISRO.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on May 06, 2026, 01:57 PM | 1 min read

ബെംഗളൂരു: ബഹിരാകാശത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന പഴയ ഉപഗ്രഹങ്ങൾ അപ്രതീക്ഷിതമായി ഭൂമിയിലേക്ക് പതിക്കുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഐഎസ്ആർഒ. സൂര്യന്റെ പ്രവർത്തനങ്ങളിലുണ്ടാകുന്ന തീവ്രമായ മാറ്റങ്ങളാണ് ഇതിന് പിന്നിലെന്ന് ഐഎസ്ആർഒ സംഘം സ്ഥിരീകരിച്ചു.


ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ഐഎസ്ആർഒ പുറത്തുവിട്ടു. സൗരചക്രത്തിന്റെ ഭാഗമായുണ്ടാകുന്ന സൗരജ്വാലകൾ ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ മാറ്റങ്ങൾ വരുത്തുന്നു. ഇത് അന്തരീക്ഷത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കുകയും ബഹിരാകാശ അവശിഷ്ടങ്ങളായി കിടക്കുന്ന ഉപഗ്രഹങ്ങളിൽ ചലനം ഉണ്ടാക്കുകയും ചെയ്യുന്നു.


ഇതോടെ ഭ്രമണപഥത്തിൽ നിന്ന് തെന്നിമാറുന്ന ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് പതിക്കുകയാണ് ചെയ്യുന്നത്. സൂര്യൻ അതിന്റെ സജീവമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ പുറപ്പെടുവിക്കുന്ന ഊർജ്ജം അന്തരീക്ഷത്തെ വികസിപ്പിക്കുന്നു.


സാധാരണ ഗതിയിൽ വർഷങ്ങളെടുത്ത് സംഭവിക്കേണ്ട ഉപഗ്രഹങ്ങളുടെ തിരിച്ചിറക്കം സൗരപ്രവർത്തനം മൂലം മാസങ്ങൾക്കുള്ളിൽ സംഭവിക്കുന്നു. ഇത്തരത്തിൽ ഉപഗ്രഹങ്ങൾ താഴേക്ക് വരുന്നത് ബഹിരാകാശത്തെ അവശിഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെങ്കിലും ജനവാസ മേഖലകളിൽ പതിക്കാതിരിക്കാൻ കൃത്യമായ നിരീക്ഷണം ആവശ്യമാണ്.


അടുത്തിടെ നിരവധി പഴയ ഉപഗ്രഹങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളും ഭൂമിയിലേക്ക് പതിച്ചത് വലിയ ചർച്ചയായിരുന്നു. ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ ശാസ്ത്രജ്ഞരാണ് ഈ പ്രതിഭാസത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത്.


വരും വർഷങ്ങളിൽ സൂര്യൻ കൂടുതൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ബഹിരാകാശ വസ്തുക്കൾ ഇത്തരത്തിൽ താഴേക്ക് പതിച്ചേക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home