ad
Deshabhimani

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ്‌ പ്രയാണം ബുധനാഴ്ച മുതൽ

school kalolsavam
വെബ് ഡെസ്ക്

Published on Jan 06, 2026, 09:56 PM | 1 min read

കാസർകോട്‌ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പിന്റെ പ്രയാണം ബുധൻ രാവിലെ എട്ടിന്‌ മൊഗ്രാല്‍ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. 8.30ന്‌ ചെമ്മനാട് ജമാഅത്ത്‌ ഹയർസെക്കൻഡറിയിലും ഒമ്പതിന് ഹൊസ്ദുര്‍ഗ് ഗവ. ഹയർസെക്കൻഡറിയിലും എത്തും. അവിടെനിന്നും പത്തോടെ കരിവെള്ളൂര്‍ എ വി സ്‌മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെത്തുന്നതോടെ സ്വര്‍ണക്കപ്പ് ജില്ലാ അതിര്‍ത്തി കടക്കും.


​സ്വര്‍ണക്കപ്പ് ഘോഷയാത്രയ്ക്ക് 13ന് വൈകിട്ട് 3.30ന് തൃശൂര്‍ ടൗണ്‍ഹാളില്‍ വരവേല്‍പ്പ് നല്‍കും. എസ്‌പിസി, എൻസിസി, എൻഎസ്എസ് തുടങ്ങി 1000ത്തോളം സന്നദ്ധ സേനാംഗങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. അന്നേദിവസം കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ആദ്യ ബാച്ചിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. കുട്ടികള്‍ ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പരാതികളുണ്ടെങ്കില്‍ അറിയിക്കാനായി ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home