ad
Deshabhimani

പാഠപുസ്‌തത്തിലെ കവിയാ..

mesna poem

കെ വി മെസ്‌ന, സിബിഎസ്ഇ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ മെസ്നയുടെ കവിത

വെബ് ഡെസ്ക്

Published on Jan 17, 2026, 10:45 AM | 1 min read

സിബിഎസ്ഇ ഏഴാം ക്ലാസ്‌ മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ‘കാലം തെറ്റിയ മഴ' എന്ന കവിതയിലൂടെ ശ്രദ്ധേയയായ കവി കെ വി മെസ്നക്ക് കവിതാ രചനയിലും ഉപന്യാസത്തിലും എ ഗ്രേഡ്. മലയാളം കവിതാരചനയിൽ മൂന്നാം തവണയാണ്‌ എ ഗ്രേഡ്‌ നേട്ടം. കണ്ണൂർ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർഥിനിയാണ്‌ മെസ്‌ന. ഈ വർഷം പാലക്കാട് നടന്ന സാമൂഹ്യ ശാസ്ത്രമേളയിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാര ജേതാവാണ്‌. മുല്ലനേഴി കാവ്യപ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ സംസ്ഥാന കവിതാ പുരസ്കാരം എന്നിവയും നേടി. അധ്യാപകരായ കെ വി മെസ്‌മറിന്റെയും കെ കെ ബീനയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home