ad
Deshabhimani

'ഗസ്‌റ്റ്‌’ ഗായകനായി സന്നി

sannidanandan
വെബ് ഡെസ്ക്

Published on Jan 17, 2026, 04:50 PM | 1 min read

തൃശൂർ: കേരള സ്‌കൂൾ കലോത്സവം നാടൻപാട്ട്‌ മത്സരവേദിയിൽ ഗായകൻ സന്നിദാനന്ദൻ എത്തിയതോടെ സെൽഫി ബഹളം. മത്സരം കഴിഞ്ഞിറങ്ങിയ കുട്ടികളും സന്നിക്ക്‌ ചുറ്റുംകൂടി. പിന്നെ സന്നിയുമായി ചേർന്ന്‌ പാടി. കരുനാഗപ്പള്ളി ജെഎഫ്‌കെഎംവിഎച്ച്‌എസ്‌എസിലെ കുട്ടികൾ മത്സരവേദിയിൽ പാടിയ തോറ്റംപാട്ട്‌ ആവർത്തിച്ചപ്പോൾ സന്നി വായ്‌ത്താരിയിട്ടു. ഇതോടെ കാണികളും ഒപ്പംകൂടി.


തന്റെ കുട്ടിക്കാലത്ത്‌ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ലെന്നും നിങ്ങൾ ഭാഗ്യവാൻമാരാണെന്നും സന്നിദാനന്ദൻ പറഞ്ഞു. മനോഹരമായ വേദികളാണിവിടെ. കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. ഉദ്‌ഘാടനവേദിയിൽ സ്വാഗതഗാനം നിഷാദിനൊപ്പം പാടാനായത്‌ ആഹ്ളാദകരമാണെന്നും സന്നിദാന്ദനൻ പറഞ്ഞു.


തൃശൂർ തയ്യൂർ സ്വദേശിയാണ്‌ സന്നിദാനന്ദൻ. പ്രിഡിഗ്രിക്കും ഡിഗ്രിക്കും കേരളവർമയിൽ പഠിക്കുന്ന കാലത്താണ്‌ കലോത്സവങ്ങളിൽ പങ്കെടുത്തത്‌. ചാനൽ റിയാലിറ്റി ഷോകളിൽ പാടിയതോടെയാണ്‌ സന്നി താരമായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home