ഗാനം നിറയെ സെലിബ്രിറ്റികൾ

തൃശൂർ: ലളിതഗാനം മത്സരം നടക്കുന്ന ശംഖുപുഷ്പം വേദി നിറയെ റിയാലിറ്റി ഷോ താരങ്ങൾ. എല്ലാവരും പരസ്പരം അറിയുന്നവരും സുഹൃത്തുക്കളും. റിയാലിറ്റി ഷോയിലെ വാശിയേറിയ പോരാട്ടത്തിന് ശേഷം കലോത്സവ വേദിയും താരങ്ങൾ കൈയടി കൊണ്ടു നിറച്ചു. റിയാലിറ്റി ഷോയിലെ ഒന്നാം സ്ഥാനക്കാരനും റണ്ണറപ്പിനുമെല്ലാം ലളിതഗാനത്തിന് എ ഗ്രേഡ്. കുട്ടിത്താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാനും കുശലാന്വേഷണം നടത്താനും ആളുകൾ കൂടിയതോടെ അഞ്ചാം വേദി സെലിബ്രിറ്റി ഹബായി.










0 comments