ദേശാഭിമാനി സ്‌റ്റാൾ തുറന്നു

തൃശൂർ: കേരള സ്‌കൂൾ കലോത്സവ നഗരിയിൽ ദേശാഭിമാനിയുടെ സ്‌റ്റാൾ പ്രവർത്തനമാരംഭിച്ചു. പൂരം പ്രദർശന നഗരിയിലെ പ്രധാനവേദിയിൽ മന്ത്രി ഡോ. ആർ ബിന്ദു സ്‌റ്റാൾ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം യു പി ജോസഫ്, ന്യൂസ് എഡിറ്റർമാരായ എ ആർ സാബു, എം ശശികുമാർ, ബ്യൂറോചീഫ് കെ എൻ സനിൽ, കന്പനി മാനേജർ ടോം പനയ്‌ക്കൽ, സീനിയർ സർക്കുലേഷൻ മാനേജർ കെ ആർ ദാസ്, മാർക്കറ്റിങ് മാനേജർ ടി എം നിശാന്ത് എന്നിവർ പങ്കെടുത്തു.










0 comments