വൗ അമേസിങ്

ഹയർസെക്കൻഡറി വിഭാഗം പണിയനൃത്ത മത്സരത്തിൽ പങ്കെടുത്ത മത്സരാർഥികൾക്കൊപ്പം ചുവടുവയ്ക്കുന്ന പോളണ്ടുകാരായ ആഷയും സൂസന്നയും
തൃശൂർ: ‘ഫന്റാസ്‌റ്റിക് പ്രോഗ്രാം. അമേസിങ്ങ്.’ കേരള കലോത്സവം കണ്ട പോളണ്ടിലെ വിദ്യാർഥിനികളുടെ വാക്കുകളിൽ അന്പരപ്പ്. തേക്കിൻകാട് മൈതാനിയിലെ നീലക്കുറിഞ്ഞി വേദിയിലെത്തിയ ഇവർ പണിയ നൃത്തം അവതരിപ്പിച്ച മത്സരാർഥികൾക്ക് ഒപ്പംചേർന്നു.
കോഴിക്കോട് തിരുവള്ളൂർ ശാന്തിനികേതൻ എച്ച്‌എസ്‌എസ് വിദ്യാർഥികൾക്കൊപ്പം നൃത്തംചെയ്‌തു. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നടക്കുന്ന ഇന്റർനാഷണൽ തിയറ്റർ ഫെസ്‌റ്റിവലിൽ പങ്കെടുക്കാനാണ് ആശ, സൂസന്നം, മരീഷ, ഗുയീഷ എന്നിവർ പോളണ്ടിൽനിന്ന് എത്തിയത്.കേരളത്തിലേയും പോളണ്ടിലേയും തിയറ്റർ അനുഭവങ്ങൾ ഫെസ്‌റ്റിവലിൽ പങ്കുവയ്‌ക്കും.










0 comments