വജ്രശോഭയിൽ വൈഷ്ണവി

തൃശൂർ: ചിരിയും ചിന്തയുമായി വൈഷ്ണവി തുള്ളൽവേദിയിൽ നിറഞ്ഞപ്പോൾ അതൊരു സർക്കാർ ഉദ്യമത്തിന്റെകൂടി സാക്ഷാൽക്കാരമായി. ഭരതന്നൂർ എച്ച്എസ്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ബി എ വൈഷ്ണവി കലാപഠന താൽപ്പര്യം വഴിമുട്ടിയപ്പോഴാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പിനെ കുറിച്ചറിയുന്നത്. വൈഷ്ണവി ഉൾപ്പെടെ മൂന്നുകുട്ടികൾ പദ്ധതിയുടെ ഭാഗമായി. കലാമണ്ഡലം സുബിനും വർഷയും ഓട്ടംതുള്ളൽ പരിശീലിപ്പിച്ചു. കഴിഞ്ഞവർഷവും എ ഗ്രേഡ് നേടി. സർക്കാരിന്റെ ‘ഉജ്വലബാല്യം' പ്രതിഭാപുരസ്‌കാര ജേതാവുകൂടിയാണ് വൈഷ്ണവി. ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും മികവ് തെളിയിച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥനായ അച്ഛൻ ഒ എസ് ബൈജുവും അമ്മ അശ്വതിയും പിന്തുണയുമായുണ്ട്.










0 comments