ad
Deshabhimani

ആ കുട്ടിയാണ്‌ 
ഈ ‘കുട്ടി’

rachana
വെബ് ഡെസ്ക്

Published on Jan 15, 2026, 02:27 AM | 1 min read

തൃശൂർ: സംഗീത സംവിധായകൻ എ ആർ റഹ്മാനെ തല്ലിയാൽ എങ്ങനെയിരിക്കും? സിനിമാ നടി ഫിലോമിന സൗന്ദര്യ മത്സരത്തിൽ പങ്കെടുത്താലോ? കലാഭവൻ മണിയുടെ പാട്ടുകൾ അക്ഷരശ്ലോകത്തിലാക്കിയാലോ? ഇതെല്ലാം നർമത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ച് 1997ലെ കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ ഒന്നാമതെത്തിയ എം രചനയാണ് സമൂഹമാധ്യമങ്ങളിൽ ചൂടുള്ള ചർച്ച.


വടക്കാഞ്ചേരി ഗവ. ഗേൾസ്‌ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്ന ആ പത്താം ക്ലാസുകാരി മറ്റാരുമല്ല സിനിമാതാരവും നർത്തകിയുമായ രചന നാരായണൻ കുട്ടി. അക്കൊല്ലം നാടോടി നൃത്തത്തിലും കുച്ചുപ്പുടിയിലും മിന്നും പ്രകടനമാണ് രചന കാഴ്ചവച്ചത്. തന്നെക്കുറിച്ചുള്ള അന്നത്തെ പത്രവാർത്ത രചന 2021 ജൂൺ എട്ടിന് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇതാണ് മിമിക്രി മത്സരങ്ങൾ നടന്ന ബുധനാഴ്ച നൊസ്റ്റാൾജിക്‌ റീലായി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home