ad
Deshabhimani

അവൾ അതിജീവിതയുടെ ശബ്ദം

aval
വെബ് ഡെസ്ക്

Published on Jan 15, 2026, 02:21 AM | 1 min read

തൃശൂർ: അതിജീവിതയായ നടിയുടെ വാക്കുകൾ തൃശൂർ ടൗൺ ഹാളിൽ മുഴങ്ങി. കാസർകോട് ബേടകം അമ്പിലാടി വീട്ടിൽ വി എസ് ആദിത്യ അവളുടെ ശബ്‌ദമായി. എച്ച്എസ്എസ് പെൺകുട്ടികളുടെ മിമിക്രി വേദിയിലാണിത്‌. കാസർകോട് പരവനടുക്കം ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി ഫോർ ഗേൾസിലെ പ്ലസ് വൺ വിദ്യാർഥിയാണ്‌ ആദിത്യ. നവ്യ നായർ, വൈക്കം വിജയലക്ഷ്മി, ഇൻസ്റ്റഗ്രാമിൽ ട്രെൻഡായ നാഗ സൈരന്ധ്രി എന്നിവരുടെ ശബ്ദവും അവതരിപ്പിച്ചു. എ ഗ്രേഡുംനേടി. മിമിക്രി ആർട്ടിസ്റ്റ് വിനോദ് ബേടകത്തിന്റെയും ശ്രീജയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home