ad
Deshabhimani

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

Manihar Ruby Rawab Ali
വെബ് ഡെസ്ക്

Published on Jan 18, 2026, 11:59 AM | 1 min read

തൃശൂർ: ഉറുദു ഭാഷാ ഇനങ്ങളിൽ ഉത്തർപ്രദേശുകാരിയായ മനിഹർ റൂബി റവാബ് അലി. ഉറുദു ഉപന്യാസം, കഥാരചന, കവിതാരചന എന്നിവയിലാണ് എ ഗ്രേഡ്. കായംകുളം എസ്‍വിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. മുന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് രക്ഷിതാക്കൾക്കൊപ്പം കേരളത്തിലെത്തിയത്. മലയാളം പഠിക്കാൻ ആദ്യം ബുദ്ധിമുട്ടിയെങ്കിലും അധ്യാപികയായ ഷീദയുടെ സഹായവും പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ മലയാളം അനായാസം വഴങ്ങും. കേരളത്തിലൊരു സർക്കാർ ജോലിയാണ് മനിഹറിന്റെ ലക്ഷ്യം. അച്ഛൻ റവാബ് അലിയും അമ്മ സലീമുൽ നിഷാനും ആലപ്പുഴയിൽ ഫർണിച്ചർ ജോലിയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home