ഒരുമുഖം പലമുഖം: പവർലിഫ്‌റ്റിങും മോണോആക്ടും


ശ്രീരാജ് ഓണക്കൂർ [email protected]
Published on Jan 18, 2026, 12:07 PM | 1 min read
തൃശൂർ: ലിഗമെന്റ് തകർന്ന കാലുമായെത്തി എച്ച്‌എസ്‌എസ് മോണോആക്ടിൽ എ ഗ്രേഡ് നേടിയ കായിക താരത്തിന്റെ വിജയത്തിന് പൊൻതിളക്കം. തേവര സേക്രഡ് ഹാർട്ട് എച്ച്‌എസ്എസ് പ്ലസ്‌ടു വിദ്യാർഥി മനോവ യൗസഫ-് പുതുശേരി പവർലിഫ്‌റ്റിങ് 66 കിലോ വിഭാഗത്തിൽ എറണാകുളം ജില്ലാ മുൻ ചാമ്പ്യനാണ്. ചാമ്പ്യൻഷിപ്പിന്റെ അടുത്ത ദിവസം ഫുട്‌ബോൾ കളിക്കിടെ കാലിന് ഗുരുതര പരിക്കേറ്റു. കാൽ പഴയപടിയാകാൻ ഡോക്ടർമാർ നിർദേശിച്ചത് ഒന്നര വർഷം.
അതിൽ ആറുമാസം ബാക്കി. ഇൗ അവസ്ഥയിലാണ് കലോത്സവത്തിനെത്തിയത്. പവർലിഫ്‌റ്റിങിലേയ്‌ക്ക് തിരികെ പോകണമെന്നാണ് ആഗ്രഹം. എല്ലാ പ്രോത്സാഹനവും നൽകി എറണാകുളം സെന്റ് മേരീസ് എച്ച്‌എസ്‌എസിലെ കായികാധ്യാപികയായ അമ്മ റിൻസിയും അച്ഛൻ ഇടപ്പള്ളി കുന്നുംപുറം ഗവ. ഹൈസ്‌ക്കൂൾ അധ്യാപകൻ നവീൻ പുതുശ്ശേരിയും കൂടെയുണ്ട്. സമീപകാലത്ത് കർണാടകത്തിലും ഡൽഹിയിലും അരങ്ങേേറിയ ബുൾഡോസർരാജ് ആണ് അവതരിപ്പിച്ചത്. അന്തരിച്ച സാഹിത്യകാരൻ എ കെ പുതുശേരിയുടെ ചെറുമകനാണ്.










0 comments