ad
Deshabhimani

നൂറിൽ നൂറ്‌ ; അഭിമാന നേട്ടവുമായി നൃത്ത അധ്യാപകൻ

kalakshetra amalnath
വെബ് ഡെസ്ക്

Published on Jan 18, 2026, 02:31 PM | 1 min read

തൃശൂർ: അഭിമാന നേട്ടവുമായി നൃത്ത അധ്യാപകൻ കലാക്ഷേത്ര അമൽനാഥ്. എച്ച്എസ്എസ്, എച്ച്എസ് ഭരതനാട്യത്തിൽ പങ്കെടുത്ത അമൽനാഥിന്റെ ഒമ്പത് വിദ്യാർഥികൾക്കും എ ഗ്രേഡ്. എച്ച്എസ്എസ് ഭരതനാട്യത്തിൽ പങ്കെടുത്ത പല്ലവി സുരേഷ്, അപർണ ഉണ്ണികൃഷ്ണൻ, ദേവഗംഗ, സങ്കീർത്തന, എച്ച്എസ് വിഭാഗത്തിൽ ആഗ്നേയ, ആർദ്ര ആർ മേനോൻ, രേവതി, ഗൗരി നന്ദ, വൈഗ എന്നിവർക്കാണ്‌ നേട്ടം. കോഴിക്കോട് പെരുവയൽ സ്വദേശിയായ അമൽനാഥ് ചെന്നൈ കലാക്ഷേത്രയിൽനിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎയും നേടിയിട്ടുണ്ട്. ആർഎൽവി സുബേഷിന്റെ അനശ്വര ഡാൻസ് അക്കാദമിയിൽ അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് സ്വന്തം നിലയിൽ 2022ൽ നൃത്താലയം ആരംഭിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home