ad
Deshabhimani

നമ്മളെല്ലാം മനുഷ്യർ, വേണ്ട വിവേചനം

sanghanritham tsr

എച്ച്എസ്എസ് സംഘനൃത്തം: ഗവ ജി എച്ച്എസ്എസ് കൊടകര

വെബ് ഡെസ്ക്

Published on Jan 18, 2026, 02:28 PM | 1 min read

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതിവിവേചനം ചോദ്യം ചെയ്‌ത്‌ സംഘനൃത്തം. കൊടകര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റേതാണ്‌ അവതരണം. തെരുവുനാടകം രീതിയില്‍ ചിട്ടപ്പെടുത്തിയ രംഗാവിഷ്‌കാരം ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ജീര്‍ണതകള്‍ തീവ്രതയോടെ തുറന്നുകാട്ടി. നൃത്തം അവസാനിച്ചപ്പോള്‍ കൂടല്‍ മാണിക്യക്ഷേത്രത്തിലെ കഴക പ്രശ്‌നത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. പി എസ് മെല്‍ബ, പി ബി അലീന എലിസബത്ത്, പി ബി കൃഷ്ണേന്ദു, എ എസ് സഞ്ജന, എം ആര്‍ ആര്യ, അനഘ ബാബു, സി ഡി ചിന്മയ എന്നിവരാണ് വേദിയിലെത്തിയത്‌. ആനന്ദപുരം അരുണ്‍ നമ്പലമാണ് ഗുരു. ജ്യോതിഷ് തെക്കേടത്താണ് വരികളെഴുതിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home