ad
Deshabhimani

നായികയാണിവൾ...

alokha s floria
വെബ് ഡെസ്ക്

Published on Jan 18, 2026, 02:37 PM | 1 min read

തൃശ്ശൂർ: സംവിധായകൻ പ്രിയനന്ദനന്റെ സിനിമ ‘ഏഴ്‌ നിറമുള്ള സ്വപ്നം’ ജൂണിൽ റിലീസാവുന്നത്‌ കാത്തിരിക്കുകയാണ്‌ അലോഖ. കുയിലി എന്ന പ്രധാന കഥാപാത്രമാണ്‌ സിനിമയിൽ. എറണാകുളം ഗവ. ഗേൾസ് എച്ച്‌എസ്‌ പത്താം ക്ലാസ് വിദ്യാർഥിനി അലോഖയുടെ സിനിമാ സ്വപ്‌നങ്ങൾക്ക്‌ കൂടുതൽ നിറം പകരുകയാണ്‌ എച്ച്‌എസ്‌ മോണോ ആക്ടിലെ വിജയം.


അച്ഛൻ എറണാകുളം രവിപുരം ലൂഥറൻ പള്ളി വികാരി ഫാ. സന്തോഷ് രാജാണ് മോണോ ആക്ടിൽ അലോഖയുടെ ആദ്യ ഗുരു. ജില്ലയിൽനിന്ന് അപ്പീലിലൂടെയാണ്‌ എത്തിയത്. വീടുകളിൽപോലും കുട്ടികൾ സുരക്ഷിതരല്ലെന്നതായിരുന്നു മോണോ ആക്ടിന്റെ വിഷയം. കഥ ഇന്നുവരെ, കുട്ടിക്കാലം എന്നീ സിനിമകളിലും നടൻ ഇർഷാദ് അലിയോടൊപ്പം ഹിസ്റ്ററി എന്ന ഹ്രസ്വചിത്രത്തിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മേക്കപ്പ് ആർട്ടിസ്‌റ്റ്‌ അഖില സന്തോഷാണ്‌ അമ്മ. അനുജത്തി ആത്മികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home