വേൾഡ് മലയാളി കൗൺസിൽ നേപ്പാൾ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം: വേൾഡ് മലയാളി കൗൺസിൽ നേപ്പാൾ പ്രൊവിൻസ് (WMC) ഉദ്ഘാടനം ചെയ്തു. കാഠ്മണ്ഡുവിൽ നടന്ന ചടങ്ങിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് പദ്മകുമാർ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ കണ്ണാട്ട് സുരേന്ദ്രൻ, ഗ്ലോബൽ സെക്രട്ടറി വിജയചന്ദ്രൻ, പ്രവിശ്യ കോർഡിനേറ്റർ ദേവദാസ് മേനോൻ എന്നിവർ പങ്കെടുത്തു. റോബി പ്രസിഡന്റായും, മഞ്ജുഷ് സെക്രട്ടറിയായും റോബിൻ ട്രഷററായും പുതിയ നേതൃത്വം ചുമതലയേറ്റു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ജോൺ സാമുവൽ എന്നിവർ ആശംസകൾ അറിയിച്ചു.










0 comments