ad
Deshabhimani

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു

world malayali council
വെബ് ഡെസ്ക്

Published on Jun 29, 2026, 02:02 PM | 1 min read

നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽ വന്നു. കേരള മുൻ ഡിജിപി മുഹമ്മദ് യാസിൻ (റിട്ട) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ പുതിയ ഭാരവാഹികൾക്ക് സ്ഥാനചുമതല നൽകി


ട്രയാഡ് പ്രൊവിൻസിന്റെ ചെയർമാനായി മനോജ് കുമാർ, പ്രസിഡന്റായി കൃഷ് പാർളിക്കാട്, അഡ്വൈസറി ബോർഡ് ചെയർമാനായി സാജു തുറുത്തൽ, സെക്രട്ടറിയായി രാജ് നായർ, ട്രഷററായി ഡോ. സന്ധ്യ കുമാർ എന്നിവർ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റുമാരായി സരുൺ സോമൻ (സ്പോർട്സ്), സലീം ഇല്ലിക്കൽ (മെമ്പർഷിപ്പ്), പ്രശാന്ത് നായർ (ഓർഗനൈസേഷൻ), ജെയിംസ് തുണ്ടത്തിൽ ജോസഫ് (അഡ്മിനിസ്ട്രേഷൻ), ഡോ. ലുഖ്മാൻ ടി കെ (ആർട്സ് ആൻഡ് കൾച്ചർ) എന്നിവരും, വൈസ് ചെയറായി ഡോ. ജ്യോതി നായർ (ഓർഗ് ഡെവലപ്മെന്റ്), ജോയിന്റ് സെക്രട്ടറിയായി സലീഷ് കെ കെ, കൾച്ചറൽ കോ-ഓർഡിനേറ്ററായി പ്രദീപ് നമ്പ്യാർ, ജോയിന്റ് ട്രസ്റ്റിയായി ദിനേഷ് ദിലീപ് കുമാർ എന്നിവരും ചുമതലയേറ്റു. കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി റെജിമോൻ വർഗീസ്, ശ്രീജേഷ് നായർ, മിനി സാജു, ലിജി ശ്രീജേഷ് എന്നിവരും സ്ഥാനമേറ്റു.


റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിലിനെ ഡബ്ല്യുഎംസി ഗ്ലോബൽ നേതൃത്വം അഭിനന്ദിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ ഒസിഐ ഫോറം ചെയർമാൻ സാജു തുറുത്തലിനെയും ചടങ്ങിൽ അനുമോദിച്ചു. ബ്ലെസൺ മണ്ണിൽ, ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, സെക്രട്ടറി മഞ്ജു നീലിവീറ്റിൽ, ട്രഷറർ മോഹൻകുമാർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home