ad
Deshabhimani

വാദി കബീർ മലയാളി സൗഹൃദ കൂട്ടായ്മ ഇഫ്‌താർ സംഘടിപ്പിച്ചു

wadi
വെബ് ഡെസ്ക്

Published on Mar 16, 2026, 12:10 PM | 1 min read

മസ്‌കത്ത്‌: വാദി കബീർ സൗഹൃദ കൂട്ടായ്‌മ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് കൺവീനർ അജയൻ പൊയ്യാറ, ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, മസ്‌കത്തിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരായ അഭിലാഷ് ശിവൻ, നിഷാന്ത് ചന്ദ്രൻ, മനോജ്‌ പെരിങ്ങേത്ത്, ദിനേശ് ബാബു എന്നിവർ സംസാരിച്ചു. അംഗങ്ങളും അവരുടെ കുടുബാംഗങ്ങളും പങ്കെടുത്തു. 20 വർഷത്തിലധികമായി വാദി -കബീറിൽ പ്രവാസ ജീവിതം നയിക്കുന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്കായി കലാപരിപാടികളും സംഘടിപ്പിച്ചു. സെക്രട്ടറി ബിനു കേശവൻ സ്വാഗതവും പ്രസിഡന്റ്‌ മനീഷ രാകേഷ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home