ad
Deshabhimani

വിക്ടര്‍ ജോസഫിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ കേരള പ്രസ് ക്ലബ് കുവൈത്ത്

victoe joseph
വെബ് ഡെസ്ക്

Published on May 08, 2026, 04:04 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലും ഇന്ത്യയിലുമായി വിവിധ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ ജോസഫിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ കേരള പ്രസ് ക്ലബ് കുവൈത്ത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുവൈത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറായും ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലായിരുന്നു സേവനം. ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫിന്റെ സഹോദരനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home