വി എസിനെ അനുസ്മരിച്ച് സമീക്ഷ യുകെ

ലണ്ടൻ: മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമിക്ഷ യുകെ അനുശോചിച്ചു. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സി പി ഐ എം സംസ്ഥാന കമ്മറ്റിഅംഗം അഡ്വ. കെ അനിൽകുമാർ മുഖ്യാഥിതിയായി പങ്കെടുത്തു.
കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രംകൂടിയായ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ ജീവിതവും, ആധുനിക കേരള ചരിത്രത്തിന് വേർപെടുത്താനാകാത്തവിധം വി എസ് എന്ന പോരാളി നൽകിയ സമാനതകളില്ലാത്ത സംഭവനകളും തൻ്റെ പ്രസംഗത്തിൽ അഡ്വ. അനിൽകുമാർ ഓർത്തെടുത്തു. യുകെയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.
സമിക്ഷ യുകെ നാഷ്ണൽ പ്രസിഡന്റ് ശ്രീമതി രാജി ഷാജി അദ്ധ്യക്ഷയായ യോഗത്തിൽ യുവകലാസാഹിതി യുകെയുടെ സെക്രട്ടറിയും ലോകകേരളസഭാ അംഗവുമായ ലജീവ് രാജൻ, മലയാളംമിഷൻ യുകെ ചാപ്റ്റർ പ്രസിഡൻ്റും ലോകകേരളസഭാ അംഗവുമായ സി എ ജോസഫ്, സി
പി ഐ യുകെ സെക്രട്ടറി മുഹമ്മദ് നസിം, യുകെ ഓവർസീസ് കോൺഗ്രസ് കമ്മറ്റി വൈസ്പ്രസിഡൻ്റ് അപ്പ ഗഫൂർ, ലോകകേരളസഭാഗം ജയപ്രകാശ് സുകുമാരൻ, ലോകകേരളസഭാഗം സുനിൽ മലയിൽ, സുഗതൻ തെക്കേപ്പുര, സമീക്ഷ യുകെ നാഷ്ണൽ ട്രഷറർ അഡ്വ. ദിലീപ്
കുമാർ, സമിഷ യുകെ ആക്ടിങ്ങ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ എന്നിവർ സംസാരിച്ചു.










0 comments