സമീക്ഷ യുകെ വടംവലി മത്സരം 18ന്

ലണ്ടൻ : സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് 18ന് നടക്കും. യുകെയിലെ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ അണിനിരക്കും. വനിതകളുടെ മത്സരത്തിനും ഇത്തവണ സമീക്ഷ തുടക്കം
കുറിക്കുന്നു.
വിവിധ കലാ പരിപാടികളും അരങ്ങേറും. പരിപാടി ആസ്വദിക്കാൻ എത്തുന്നവർക്ക് കേരം റെസ്റ്റോറന്റ് ഒരുക്കുന്ന കേരളീയ ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സമ്മാനം. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും
ലഭിക്കും. അഞ്ച് മുതൽ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക. ജേതാക്കൾക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും ലഭിക്കും.
ഈ സമ്മാനങ്ങൾക്കു പുറമെ Fair play അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനുള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും. വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാൽ രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. വിജയികൾക്കായി 501, 201, 101, £101 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്. Life Line Protect Mortgage & Insurance ആണ് പരിപാടിയുടെ പ്രായോജകർ.
ടീമുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഷാജു സി ബേബി (07856493330), ദീപ്‌തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565- സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാർ)








0 comments