സമീക്ഷ യുകെ 8ാം ദേശീയ സമ്മേളനം: 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

ലണ്ടൻ : മെയ് 2ന് ബെഡ്ഫോർഡിൽ വെച്ച് നടക്കുന്ന സമീക്ഷ യുകെയുടെ 8-ാം ദേശീയ സമ്മേളനം വിജയകരമായി നടത്തുന്നതിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സമീക്ഷ യുകെ നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യുകെയിലെ നിരവധി യൂണിറ്റുകളിൽ നിന്നുമായി എഴുപതോളം അംഗങ്ങൾ പങ്കെടുത്തു. ദേശീയ സമിതി അംഗങ്ങൾക്ക് പുറമെ ഏരിയ സെക്രട്ടറിമാരായ മണികണ്ഠൻ, ആതിരാ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മെയ് 2ന് ബെഡ്ഫോർഡിൽ നടക്കുന്ന സമീക്ഷ യുകെയുടെ എട്ടാമത് ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘത്തിന്റെ ജനറൽ കൺവീനറായി ദേശീയ ആക്റ്റിങ്ങ് സെക്രട്ടറി ബൈജു നാരായണനെയും അജീഷ് ഗണപതിയെ ചെയർമാനായും തെരഞ്ഞെടുത്തു. ഗ്ലീറ്റർ കോട്‌പോൾ സ്വാഗതം ആശംസിച്ച യോഗത്തിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബാലചന്ദ്രൻ ചോയിമഠത്തിൽ നന്ദി പറഞ്ഞു. വിവിധ യൂണിറ്റുകളിൽ നിന്നായി 70ഓളം പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി ആദ്യ യൂണിറ്റ് സമ്മേളനം ബെഡ്ഫോർഡിലും തുടർന്ന് ചെംസ്ഫോർഡിലും പൂർത്തിയാക്കി. വരും ദിവസങ്ങളിൽ യുകെയിലെ വിവിധ യൂണിറ്റ് സമ്മേളനങ്ങൾ നടത്തുകയും ഏപ്രിൽ ആദ്യത്തോടെ ഏരിയ സമ്മേളനങ്ങൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
101 അംഗ സ്വാഗതസംഘത്തിന്റെ ഭാഗമായി സബ്കമ്മിറ്റികളും രൂപികരിച്ചു.
വൈസ് ചെയർമാൻമാർ: മണികണ്ഠൻ, സ്വരൂപ് കൃഷ്ണൻ
ജോയിന്റ് കൺവീനർമാർ: ബാലചന്ദ്രൻ ചോയിമഠത്തിൽ, ജോബി പെരിയാടൻ
സബ് കമ്മിറ്റി ഭാരവാഹികൾ
1) ഫിനാൻസ് കമ്മിറ്റി- ചെയർമാൻ: അഡ്വ. ദിലീപ് കുമാർ, കൺവീനർ: ആന്റണി ജോസഫ്
2) മീഡിയ & പബ്ലിസിറ്റി കമ്മിറ്റി- ചെയർമാൻ: . ഗ്ലീറ്റർ കോട്‌പോൾ, വൈസ് ചെയർമാൻ: വൈശാഖ്
സോഷ്യൽ മീഡിയ: രമേശ് (Northampton), റെഞ്ചു (Northern Ireland), കൺവീനർ: അഖിൽ, ജോയിന്റ് കൺവീനർ: സിറാജ് മൊയ്‌തീൻ
3) ഫുഡ് & വേദി കമ്മിറ്റി- ചെയർമാൻ: ജിനേഷ് (Bedford), കൺവീനർ: ബൈജു പി കെ
4) റിസപ്ഷൻ, ട്രാവൽ & അക്കോമൊഡേഷൻ കമ്മിറ്റി- ചെയർമാൻ: മിഥുൻ സണ്ണി, കൺവീനർ: ആതിര
5) ആർട്സ്, ലിറ്ററേച്ചർ & കൾച്ചറൽ കമ്മിറ്റി- ചെയർമാൻ: ജയ്പ്രകാശ് സുകുമാരൻ, കൺവീനർ: അജ്മൽ, വൈസ് ചെയർമാൻ: ശ്രീഹരി, ജോയിന്റ് കൺവീനർ: ബെന്നി (Cardiff)
6) വോളന്റിയർ കമ്മിറ്റി- ചെയർമാൻ: അനീഷ് (Edinburgh), വൈസ് ചെയർമാൻ: വിപിൻ (Chelmsford), കൺവീനർ: രാജേഷ് (Bedford), ജോയിന്റ് കൺവീനർമാർ: ജോർജ് മത്തായി (Lisburn), വൈശാഖ് (Ballymena)










0 comments