ad
Deshabhimani

സമീക്ഷ യുകെയുടെ മൂന്നാമത് വടംവലി മത്സരം ന്യൂപോർട്ടിൽ

sameeksha uk vadamvali competition
വെബ് ഡെസ്ക്

Published on May 04, 2025, 02:40 PM | 1 min read

ലണ്ടൻ : കഴിഞ്ഞ രണ്ട് വർഷത്തിലും ആവേശം വിതറിയ സമീക്ഷ യുകെയുടെ വടംവലി ടൂർണമെൻറ് ഈ വർഷം കാർഡിഫിലെ ന്യൂപോർട്ടിൽ ജൂൺ 21ന് നടക്കും. ടൂർണമെൻ്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിംഗ്ട്രോഫിയും സ്ഥിരം ട്രോഫിയും 1501 പൗണ്ടും അടങ്ങുന്ന സമ്മാനം നൽകും. 1001 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 751 പൗണ്ടും 501 പൗണ്ടും നൽകും. അഞ്ച് മുതൽ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ടാണ് സമ്മാനം. ഫെയർ പ്ലേ അവാർഡായി 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടും നൽകും. ജേതാക്കൾക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.


മത്സരം കാണാനെത്തുന്നവർക്ക് കേരളീയ ഭക്ഷണം ലഭ്യമാകുന്ന വിവിധ സ്റ്റാളുകളും കുട്ടികൾക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യവും ഒരുക്കും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവീസ്, ഏലൂർ കൺസൽട്ടൻസി, എന്നിവരാണ് മത്സരത്തിന്റെ പ്രായോജകർ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെൻ്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണന്ന് സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home