ad
Deshabhimani

24 ടീമുകളുടെ പോരാട്ടം: ആവേശമായി സമീക്ഷ യുകെ ഷെഫീൽഡ് റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ്

sameeksha uk
വെബ് ഡെസ്ക്

Published on Oct 14, 2025, 05:51 PM | 1 min read

ലണ്ടൻ : സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിൾസ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 12-ന് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്നു. മത്സരങ്ങൾ സമീക്ഷ യുകെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ഷാജു സി ബേബി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യുകെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.


സമീക്ഷ യുകെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്ന ടീമുകളെ കണ്ടെത്തും.


1ാം സ്ഥാനം – അബിൻ ബേബി, പ്രവീൺകുമാർ രവി

2ാം സ്ഥാനം – ട്വിങ്കിൾ ജോസ്, ബെന്നെറ്റ് വർ​ഗീസ്

3ാം സ്ഥാനം – ഷേൻ തോമസ്, എബിൻ തോമസ്

4ാം സ്ഥാനം – ജിൻസ് ദേവസ്യ, വിനോയ്


sameeksha uk


സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ഷാജു സി ബേബി, യൂണിറ്റ് ട്രഷറർ സ്റ്റാൻലി ജോസഫ്, ജൂലി ജോഷി, ജോഷി ഇറക്കത്തിൽ, സനോജ് സുന്ദർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിജേഷ് വിവാഡ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.


പ്രോഗ്രാമിന്റെ ഐടി കോ-ഓർഡിനേഷൻ അരുൺ മാത്യുവും സൗണ്ട് സംവിധാനം ലിജോ കോശിയും (Music Mist) നിർവഹിച്ചു. സമീക്ഷ യു.കെ ഷെഫീൽഡ് റീജിയണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സംഘാടകർക്കും സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.


sameeksha uk



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home