സമീക്ഷ യുകെ 2025 – ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025ന്റെ ലോഗോ കേരള കായിക മന്ത്രി അബ്ദു റഹ്‌മാൻ ഔപചാരികമായി പ്രകാശനം ചെയ്തു. മലപ്പുറത്ത് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങിൽ ടൂർണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു.
സമീക്ഷ യു.കെ 2025 ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ -9 ഷെഫീൽഡ് , ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (EISS), കൊളറിഡ്ജ് റോഡ്, ഷെഫീൽഡ് S9 5DA-യിൽ വച്ച് നടക്കും.
യുകെയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള 30ലധികം ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 9 രാവിലെ 9ന് ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.










0 comments