വി എസ് അനുസ്മരണവും വിദ്യാർഥികൾക്ക് ഐക്യദാർഢ്യവും: സമീക്ഷ യുകെ വെബിനാർ

ലണ്ടൻ : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐ എം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികവും ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോരാടുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമീക്ഷ യുകെ വെബിനാർ സംഘടിപ്പിച്ചു. ഞായർ വൈകിട്ട് 4.30ന് തുടങ്ങിയ യോഗത്തിൽ സിപിഐ എം സംസ്ഥാന
സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
സമീക്ഷ യുകെ നാഷണൽ വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. നാഷണൽ സെക്രട്ടറി ജിജു സൈമൺ, നാഷണൽ പ്രസിഡന്റ് രാജി ഷാജി എന്നിവരും സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗം ഷാജു സി ബേബി നന്ദി പറഞ്ഞു.










0 comments