ad
Deshabhimani

വടക്കൻ അയര്‍ലന്‍ഡ് സമീക്ഷ സർഗോത്സവത്തിന് സമാപനം

sameeksha
വെബ് ഡെസ്ക്

Published on Apr 12, 2025, 02:41 PM | 1 min read

ലിസ്ബണ്‍: ലിസ്ബണിൽ സമീക്ഷയുടെ കലാമാമാങ്കമായ കേരളീയത്തിന്  വർണാഭമായ കൊടിയിറക്കം. ലോറൽഹിൽ കമ്മ്യൂണിറ്റി കോളജിൽ നടന്ന സർഗോത്സവത്തിൽ നൂറിലേറെ പേർ പങ്കെടുത്തു. പെർഫോമിങ്ങ് ആർട്സ്, ഫൈൻ ആർട്സ്, ലിറ്റററി ആർട്സ് എന്നിങ്ങനെ
മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. സീനിയർ വിഭാഗത്തിൽ
ടെസ്സ് മേരി കലാതിലകമായി. അഡൽറ്റ് വിഭാഗത്തിൽ ഷാരോൺ ബെന്നിയാണ്
കലാതിലകമായത്. ജൂനിയർ വിഭാഗത്തിൽ ഡീഗോ സാനിയൽ കലാപ്രതിഭയായി
തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജൊഹാന സാറാ ജനു കലാതിലകമായി. ഹെലൻ റേച്ചൽ ലിജോയ് ആണ് ബാലതാരം.

കേരളീയത്തിന്റെ സമാപന സമ്മേളനത്തിനോട് അനുബന്ധിച്ച് നോർത്തേൺ അയര്‍ലന്‍ഡിലെ പ്രൊഫഷണൽ നർത്തകരെ അണിനിരത്തി അവതരിപ്പിച്ച നൃത്തശില്പം വേറിട്ട കാഴ്ചയായി. തുടർന്ന് കലാകേളി വാദ്യസംഘം തായമ്പക അവതരിപ്പിച്ചു. പ്രൊവിൻസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കലാകാരികൾ അവതരിപ്പിച്ച
തിരുവാതിര (ഡറി-ലണ്ടൻഡറി), ഒപ്പന (ലിസ്ബൺ ), മാർഗ്ഗംകളി (പോർട്ടഡൗൺ) എന്നിവ
അരങ്ങേറി.

ഉദ്‌ഘാടനച്ചടങ്ങിന് ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. കർമ്മാ
കലാകേന്ദ്രത്തിലെ നൃത്താദ്ധ്യാപികയായ ബിജിനി ജയപ്രകാശ് ഭദ്രദീപം കൊളുത്തി.
ജനറൽ കൺവീനർ ആതിരാ രാമകൃഷ്‌ണൻ സ്വാഗതവും സുബിതാ ശ്രീഹരി നന്ദിയും പറഞ്ഞു.
സമീക്ഷ യുകെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബൈജു നാരായണൻ സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സർഗവേദി നോർത്തേൺ ഐർലൻഡ് കോർഡിനേറ്റർ ശ്രീ
എസ് എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജോബി പരിയാടാൻ ആശംസയും പ്രദീപ് പ്ലാക്കൽ
നന്ദിയും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home