പോസ്റ്റർ പ്രകാശിപ്പിച്ചു; സൊഹാറിയൻസ് കല ‘ലമോദ’ മെയ് 29ന്

സൊഹാർ: സൊഹാറിയൻസ് കല ട്രിപ്പിൾ എ ഇവന്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലമോദ രണ്ടാം പതിപ്പ് മെയ് 29ന് നടക്കും. സൊഹാർ അമീറാസ് പാലസ് ഹാളിലാണ് പരിപാടി. കരോക്കെ ഗാനമേള, വിവിധ വിഭാഗങ്ങളിലായി ഫാഷൻ ഷോ, എക്സറ്റംബർ കൊറിയോഗ്രാഫി മത്സരങ്ങള്‍ എന്നിവ അരങ്ങേറും. പകൽ 11ന് പരിപാടി ആരംഭിക്കും. രാത്രി ഏഴിന് ഹാർമോണിസ്റ്റും സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി, സാംസൺ സാൽവ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും നടക്കുമെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ജനറൽ ബോഡി രൂപീകരണവും പോസ്റ്റർ പ്രകാശനവും സൊഹാർ മലബാർ പാരീസ് റസ്റ്റോറന്റ് ഹാളിൽ നടന്നു. സൊഹാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകൻ റോയ് പി വീട്ടിലിന് നൽകി ബാത്തിന സൗഹൃദവേദി സംഘാടകൻ തമ്പാൻ തളിപ്പറമ്പ പോസ്റ്റർ പ്രകാശിപ്പിച്ചു. ചടങ്ങിൽ ശ്രീജേഷ് പാട്യം അധ്യക്ഷനായി. മുരളീകൃഷ്ണൻ, സുഷാം, രാഹുല്‍ മാധവ് എന്നിവർ പരിപാടികൾ വിശദീകരിച്ചു. സജീഷ് ജി ശങ്കർ, സിറാജ് തലശേരി, വാസുദേവൻ നായർ, റഫീഖ് പറമ്പത്ത്, ഹസിത, ലിൻസി, ഹാഷിഫ്, സി കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ബിജു കാക്കപ്പൊയിൽ സ്വാഗതവും രാഹുൽ മാധവ് നന്ദിയും പറഞ്ഞു. പ്രവേശനം സൗജന്യമായിരിക്കും. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും ഫോൺ: 94743963, 79340275.









0 comments