ഡോ. ടെസ്സിറോണിയുടെ കവിതാ സമാഹാരം "വരളുന്ന ഹൃദയഭൂമിക" പ്രകാശനം ചെയ്‌തു

ഡോ. ടെസ്സിറോണിയുടെ "വരളുന്ന ഹൃദയഭൂമിക" കവിതാസമാഹാരം എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് തെരുവൻ ഡോ. മനീഷ് അഹ്‌മദിന് കൈമാറുന്നു
ദമ്മാം: പ്രശസ്ത എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ "വരളുന്ന ഹൃദയഭൂമിക" എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്‌തു. ദമ്മാം സാംസ്‌കാരിക വേദി റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് തെരുവൻ കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്‌മദിന്റെ മകൻ ഡോ. മനീഷ് അഹ്‌മദിന് കൈമാറിയാണ് പ്രകാശനം ചെയ്‌തത്.
ഗാഡമായ ചിന്തകളെ ലഘുകരിക്കുന്ന രീതിയാണ് ടെസ്സിയുടെ കവിതയുടേത്. വരളുന്ന ഹൃദയഭൂമികയിലെ കവിതകൾ പ്രതിനിധീകരിക്കുന്ന വിഷയവൈവിധ്യവും വരികളിലെ ലാളിത്യവും ഹൃദ്യമാണെന്നും പുസ്തകം ഏറ്റുവാങ്ങികൊണ്ട് ഡോ. മനീഷ് അഹ്‌മദ് പറഞ്ഞു.
ഗൾഫ് വോയ്സ് ചീഫ് എഡിറ്റർ മാലിക് മഖ്ബൂൽ ആലുങ്ങൽ അധ്യക്ഷനായി. ആർ പി ഗ്രൂപ്പ് ജനറൽ മാനേജർ ചന്തൻ ഷേണായി ഉദ്ഘാടനം ചെയ്‌തു. മാധ്യമം ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴയാണ് കവിത സമാഹാരം സദസ്സിന് പരിചയപെടുത്തി.
പിഎഎം ഹാരിസ്, ടി പി മുഹമ്മദ്, ഡോ. അജി വർഗീസ്, ആലികുട്ടി ഒളവട്ടൂർ, ശിഹാബ് കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. എയ്ഞ്ചൽ ക്രിസ്റ്റി അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും റോണി ജോൺ നന്ദിയും പറഞ്ഞു.









0 comments