ad
Deshabhimani

നവോദയ ശശാങ്കൻ കുടുംബ സഹായം കൈമാറി

navodaya

ശശാങ്കന്റെ അമ്മ ദേവയാനിക്ക് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുക കൈമാറുന്നു

വെബ് ഡെസ്ക്

Published on Feb 15, 2026, 06:19 PM | 1 min read

ദമ്മാം: നവോദയ അംഗമായിരിക്കെ അന്തരിച്ച റാന്നി മണ്ണടിശാല കുമ്പനാട്ട് വീട്ടിൽ ശശാങ്കൻ നാരായണന്റെ കുടുംബത്തിനുള്ള സഹായനിധി കൈമാറി. സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ശശാങ്കന്റെ അമ്മ ദേവയാനിക്ക് തുക കൈമാറി. പ്രവാസി ക്ഷേമ ഡയറക്‌ടർ ബോർഡ് അംഗം ജോർജ്‌ വർഗീസ്, പ്രവാസി സംഘം റാന്നി ഏരിയ ജോയിന്റ് സെക്രട്ടറി അജിത്ത് അത്തിക്കയം, സജിമോൻ, മിഥുൻ, സജി കൊട്ടാരം, ജോൺസൻ തുടങ്ങിയവർ പങ്കെടുത്തു. നവോദയയുടെ സജീവ പ്രവർത്തകനായിരുന്ന ശശാങ്കൻ കഴിഞ്ഞ നവംബർ 28ന്‌ ഹൃദയാഘാതത്തെ തുടർന്നാണ്‌ അന്തരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home