Deshabhimani

നവോദയ മ്യൂസിക് ഫീസ്റ്റ് സമാപിച്ചു: ദളം കോറസ് ജേതാക്കൾ

navodaya music feast
വെബ് ഡെസ്ക്

Published on Jan 27, 2025, 03:51 PM | 2 min read

ദമ്മാം: നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ ദമ്മാം ഏരിയ കുടുംബവേദി സംഘടിപ്പിച്ച സംഘഗാന മത്സരം - മ്യൂസിക് ഫീസ്‌റ്റിൽ ദളം കോറസ് (ദമ്മാം ആർട് ലവേഴ്സ് അസോസിയേഷൻ) ജേതാക്കളായി. മാർത്തോമ ചർച്ച് ക്വയർ ജുബൈൽ രണ്ടാംസ്ഥാനവും, ദമ്മാം ഗസ്സാസ് വോയ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്ന് 11 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിധികർത്താക്കളായ ആന്റണി അനുമോദ് ജോസഫ്, ഡോ. അരുണ തമ്പി, പ്രസാദ് എം ഐപ്പ് എന്നിവരാണ് വിധി നിർണ്ണയം നടത്തി വിജയികളെ പ്രഖ്യാപിച്ചത്.


ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു. അനുബന്ധമായി ബാലവേദിയും വനിതാവേദിയും ഏരിയക്ക് കീഴിലെ വിവിധ യൂണിറ്റുകളുംകലാപരിപാടികൾ അവതരിപ്പിച്ചു. മ്യൂസിക് ഫീസ്റ്റിനോട് അനുബന്ധിച്ച് രുചികരമായ വിഭവങ്ങളൊരുക്കിയ ഫുഡ്കോർട്ടും ഉണ്ടായിരുന്നു. വിജയികൾക്ക് പുറമെ മത്സരിച്ച ടീമുകൾക്കും, വിധികർത്താക്കൾക്കും, സ്പോൺസർമാർക്കും, സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തവർക്കും മെമന്റോ വിതരണം ചെയ്തു. നവോദയ നടത്തിയ ഷീ-ഷോട്ട്സ് - വനിതകളുടെ ഫോട്ടോ മത്സരം, ഹോളിഡേ മെമ്മറീസ് മത്സരം എന്നിവയിലെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.


കേന്ദ്ര കുടുംബവേദി പ്രസിഡൻറ് ഷാനവാസ് മ്യൂസിക് ഫീസ്റ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സിന്ധു സുരേഷ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ മുസമ്മിൽ അധ്യക്ഷനായിരുന്നു. ബാലവേദി പ്രസിഡന്റ് അഭിനവ് കൃഷ്ണ, സെക്രട്ടറി റൂബിൾ ജോബി എന്നിവർ വേദിയിൽ സന്നിഹിതരായി. സമാപന സമ്മേളന പുരസ്‌കാര വിതരണ പരിപാടിയിൽ ദമ്മാം റീജിയണൽ കമ്മിറ്റി സെക്രട്ടറി നൗഫൽ വെളിയങ്കോട്, നവോദയ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, നവോദയ കേന്ദ്ര കുടുംബവേദി ട്രഷറർ അനു രാജേഷ്, ഏരിയ എക്സി അംഗം രഞ്ജിത്ത് കൊഞ്ചിറവിള എന്നിവർ സംസാരിച്ചു. ദമ്മാം കുടുബവേദി ഏരിയ സെക്രട്ടറി മനോജ് പുത്തൂരാൻ സ്വാഗതം പറഞ്ഞു. ദമ്മാം കുടുംബവേദി ഏരിയ പ്രസിഡന്റ് സ്മിത നരസിംഹൻ അധ്യക്ഷയായി.


നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട്, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ പ്രദീപ് കൊട്ടിയം, പവനൻ മൂലക്കീൽ, കൃഷ്ണകുമാർ ചവറ, നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, നവോദയ കേന്ദ്ര മീഡിയ കൺവീനർ സലിം പുതിയ വീട്ടിൽ, കേന്ദ്ര കുടുംബവേദി ജോ ട്രഷറർ സുരേഷ് ശൂരനാട്, കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡന്റ് നരസിംഹൻ, കേന്ദ്ര കുടുംബവേദി എക്സിക്യൂട്ടീവ് വിൻസൻ തോമസ്, പ്രോഗ്രാം കൺവീനർ സിന്ധു സുരേഷ്, ഏരിയ ബാലവേദി രക്ഷാധികാരി ജോഷി വർഗീസ്, ഏരിയ വനിതാവേദി കൺവീനർ സൂര്യ മനോജ്, നവോദയ ഏരിയ ട്രഷറർ മുസമ്മിൽ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home