ad
Deshabhimani

നവോദയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

damam
വെബ് ഡെസ്ക്

Published on Dec 27, 2025, 12:16 PM | 1 min read

ദമ്മാം: ഖത്തീഫ് നവോദയ സാമൂഹിക ക്ഷേമ വിഭാഗം - ബദർ ജസിറാ ഗ്രൂപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവോദയ കേന്ദ്ര സാമൂഹിക ക്ഷേമ വിഭാഗം കാൺവീനർ ജയൻ മെഴുവേലി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.


മലയാളികളും ഇതര രാജ്യക്കാരുമടക്കം നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി. സാമൂഹിക ക്ഷേമം ഏരിയ കൺവീനർ മൻസൂർ നൈന, ചെയർമാൻ ബഷീർ പത്തനാപുരം, നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളായ സലീം പട്ടാമ്പി, സുരേഷ് റീജിയണൽകമ്മിറ്റി അംഗം ജോൺസൻ, മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങളും സംഘടനാ പ്രവർത്തകരും പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home