എം ടി അനുസ്‌മരണവും മുരളി മംഗലത്തിന് യാത്രയയപ്പും

ദുബായ് ഓർമയും മലയാളം മിഷൻ ദുബായ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മുരളി മംഗലത്ത് എം ടിയെ അനുസ്‌മരിച്ച് സംസാരിക്കുന്നു
ദുബായ്: ദുബായ് ഓർമയും മലയാളം മിഷൻ ദുബായ് ചാപ്റ്ററും സംയുക്തമായി എം ടി അനുസ്‌മരണം സംഘടിപ്പിച്ചു. 39 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ മുരളി മുരളി മംഗലത്തിനുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു.
‘ദല'യുടെ പ്രവർത്തകനായിരുന്ന മുരളി തന്റെ മുൻകാല സാംസ്‌കാരിക പശ്ചാത്തലം വിശദീകരിച്ചു. 1987ൽ യുഎഇയിൽ പ്രവാസജീവിതം ആരംഭിച്ചശേഷം ആദ്യമായി പൊതുവേദിയിൽ എത്തിയത് ദലയിലൂടെ ആയിരുന്നുവെന്നും അദ്ദേഹം അനുസ്‌മരിച്ചു. ചടങ്ങിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി.
പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ ബോർഡ് അംഗം എൻ കെ കുഞ്ഞമ്മദ്, മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, സെക്രട്ടറി ദിലീപ് സി എൻ എൻ, പ്രസിഡന്റ് ജോജു, ഓർമ വൈസ് പ്രസിഡന്റ് ജിജിത, ഓർമ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി അംബുജാക്ഷൻ നന്ദിയും പറഞ്ഞു.









0 comments