എംഎസ്എസ് ദമ്മാം യൂണിറ്റ് ഇഫ്താർ സംഗമം

അൽ ഖോബാർ: മുസ്ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) ദമ്മാം യൂണിറ്റിന്റെ ഇഫ്താർ സംഗമം അൽ ഖോബാർ അപ്‌സര റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി അധ്യക്ഷനായി. തനിമ സൗദി നാഷണൽ പ്രസിഡന്റ് കെ എം ബഷീർ, മാധ്യമപ്രവർത്തകൻ പി എ എം ഹാരിസ്, മുൻ ഭരണസമിതിയംഗം പി പി മുഹമ്മദ്, രക്ഷാധികാരികളായ കെ വി ഹസൻകോയ, അബ്ദുൾ ഹമീദ്, വൈസ് പ്രസിഡന്റ് മജീദ് കൊടുവള്ളി എന്നിവർ സംസാരിച്ചു.
നിർമാണം പൂർത്തിയായ ആറാമത്തെ സ്‌നേഹ വീടിനാവശ്യമായ ഗൃഹോപകരണങ്ങൾ വാങ്ങാൻ വനിതാവിങ് സ്വരൂപിച്ച തുക, വനിതാവിങ് പ്രസിഡന്റ് ബാസിഹാൻ നടുക്കണ്ടിയിൽനിന്ന് കെ വി ഹസൻ കോയ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മുസ്തഫ തലശേരി, നൗഫൽ, ഷബീർ ആക്കോട്, അബ്ദുൾ നാസർ, റിയാസ് മാഹി, മുനീർ തുടങ്ങിയവർ നേതൃത്വം നൽകി. വനിതാവിങ് പ്രസിഡന്റ് ബാസിഹാൻ നടുക്കണ്ടി, സെക്രട്ടറി മുബീന മുസ്തഫ, മജ്‌ബൂറ നൗഫൽ, റജുല റിയാസ്, റൂബി അജ്‌മൽ, ഷംന നജീം, തെസ്‌നി മുസ്‌തഫ, ഷാഹിന ഷബീർ, ആമിന ഫിഹാസ്, ഖദീജ ഫർഹാൻ, അൻസബ മുസ്തഫ, അയിഷ സജൂബ്, സൗദ ഹാശിം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നജീം ബഷീർ സ്വാഗതവും ട്രഷറർ മുസ്തഫ പാവയിൽ നന്ദിയും പറഞ്ഞു.










0 comments