ad
Deshabhimani

പാർക്കിംഗ് സൗകര്യങ്ങളുടെ കാര്യക്ഷമത: പാർക്കിൻ കമ്പനിയുമായി കരാർ ഒപ്പുവച്ച് ദുബായ് മുനിസിപ്പാലിറ്റി

parkin muo
വെബ് ഡെസ്ക്

Published on Jul 11, 2025, 02:36 PM | 1 min read

ദുബായ് : ദുബായിലെ പാർക്കിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, നഗരത്തിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിംഗ് ദാതാവായ പാർക്കിൻ കമ്പനിയുമായി ദുബായ് മുനിസിപ്പാലിറ്റി കരാറിൽ ഒപ്പുവച്ചു. രണ്ട് സ്ഥാപനങ്ങൾക്കിടയിൽ കൂടുതൽ സഹകരണത്തിന് വേദിയൊരുക്കുന്ന ഒരു ധാരണാപത്രമാണ് ഒപ്പുവച്ചതെന്ന് അധികൃതർ പറഞ്ഞു.


പ്ലാനിംഗ്, പെർമിറ്റ് നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നത് മുതൽ ഡാറ്റ പങ്കിടൽ വരെയുള്ള എല്ലാം ധാരണപത്രത്തിൽ ഉൾക്കൊള്ളുന്നു. കൂടാതെ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള തിരഞ്ഞെടുത്ത സൗജന്യ പൊതു പാർക്കിംഗ് ഏരിയകൾ കൈകാര്യം ചെയ്യാൻ പാർക്കിനെ അനുവദിക്കും. സ്വകാര്യ പ്ലോട്ടുകൾ പൊതു പാർക്കിംഗ് ഏരിയകളായി ഉപയോഗിക്കുന്നതിനും സ്മാർട്ട് ആക്‌സസ്, പേയ്‌മെന്റ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നൂതന മൊബിലിറ്റി സംവിധാനങ്ങളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home