മസ്‌ക്കറ്റിൽ വീണ്ടും നേരിയ ഭൂചലനം

earthquake muscot
മസ്‌ക്കറ്റ് : ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലും പരിസരപ്രദേശങ്ങളിലും ഇന്നലെ ഉച്ചയ്ക്ക് 2:43 ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 2.5 രേഖപ്പെടുത്തിയ ഭൂചലനം റൂവി, വാദി കബീർ, മത്ര, സിദാബ് എന്നീ മേഖലകളെയാണ് കാര്യമായി ബാധിച്ചത്. ഇടിമുഴക്കം പോലെയും, ജനൽപ്പാളികളിൽ പ്രകമ്പനമായും ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ നവംബറിലും 2.3 രേഖപ്പെടുത്തിയ ഒരു ഭൂചലനം ഇതേ പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നതായി ഒമാൻ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. 2 മുതൽ 2.9 വരെ തോതിലുള്ള ഭൂചലനങ്ങൾ സാധാരണമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.










0 comments