പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

എസ് അനിലാൽ, റഹിമാബി മൊയ്തീൻ, ദിവ്യ മേനോൻ
ഡാലസ് : കേരള ലിറ്റററി സൊസൈറ്റി ഡാലസിൻ്റെ 2026ലെ പ്രവാസി കഥ - കവിത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിസ്റ്റ് വി ജെ ജയിംസ് (കഥ) കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ. എസ് അനിലാലിൻ്റെ (ഷിക്കാഗോ) 'അരക്കാലുകളുടെ ലോകത്തെ ശബ്‌ദങ്ങൾ' എന്ന കഥയ്ക്കാണ് എബ്രഹാം തെക്കേമുറി കഥാ പുരസ്‌കാരം. കവി ജേക്കബ് മനയിൽ കവിതാ പുരസ്‌കാരം റഹിമാബി മൊയ്തിൻ്റെ (മെറിലാൻ്റ്) 'പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കും ലഭിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ദിവ്യ മേനോൻ്റെ (ഡാലസ്) `അഭിമുഖം' എന്ന കഥയ്‌ക്ക് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും ലഭിച്ചു. ഇന്ത്യയ്ക്കു പുറത്തു വിവിധ രാജ്യങ്ങളിൽ നിന്നുമായി 20 കഥകളും 18 കവിതകളുമാണ് അവാർഡിനായി പരിഗണിച്ചത്. സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത്, സി വി ജോർജജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കൃതികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്.
സെപ്തംബറിൽ നടത്തുന്ന പ്രത്യേക മീറ്റിംഗിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കുമെന്ന് കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു. വിവരങ്ങൾക്ക്- 915 613 6566.









0 comments