2025 ലാന ദ്വൈവാർഷികസമ്മേളനം: രജിസ്ട്രേഷന് തുടക്കമായി

ഡാലസ് : ഡാലസിലെ കേരളാ ലിറ്റററി സൊസൈറ്റി ആതിഥേയരായി ഡാലസിൽ ഒക്ടോബർ 31, നവംബർ 1,2 തിയതികളിൽ സംഘടിപ്പിക്കുന്ന 2025ലെ ലാന (ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) ദ്വൈവാർഷികസമ്മേളനത്തിന്റെ രജിസ്ട്രേഷൻ സാൻഫ്രാൻസിസ്കോയിലെ ലാന-സർഗ്ഗവേദി സാഹിത്യ ക്യാമ്പിൽ വച്ചു നടന്നു. കെഎൽഎസ്സ് സെക്രട്ടറിയായ ഹരിദാസ് തങ്കപ്പൻ ( ഡാലസ്) സദസ്സിനു സമ്മേളനപരിപാടികളുടെ രൂപരേഖയും പ്രഥമവാർത്താചിത്രവും സമർപ്പിച്ചു.
ആദ്യ രജിസ്ട്രേഷൻ ചെക്ക് ഗീത ജോർജിൽ നിന്നും കെ എൽ എസ്സ് പ്രതിനിധിയായി തോമസ്സ് മാത്യുവും ലാന പ്രസിഡന്റ് ശങ്കർ മനയും ജോയിന്റ് സെക്രട്ടറി ജോൺ കൊടിയനും ഏറ്റുവാങ്ങി.











0 comments