ad
Deshabhimani

ഓഗസ്റ്റ് 24 മുതൽ ചൂടിന് ശമനം; കുവൈത്തിൽ ‘സുഹൈൽ’ സീസൺ

suhail season kuwait
വെബ് ഡെസ്ക്

Published on Aug 22, 2026, 03:15 PM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്ത് അനുഭവപ്പെടുന്ന കടുത്ത വേനൽച്ചൂടിന് ഓഗസ്റ്റ് 24 മുതൽ ക്രമേണ ശമനമുണ്ടാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ‘സുഹൈൽ’ സീസൺ ആരംഭിക്കുന്നതോടെയാണ് താപനിലയിൽ കുറവ് അനുഭവപ്പെടുക.


52 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസൺ ഒക്ടോബർ 14 വരെ തുടരും. ഈ കാലയളവിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് താഴെയാകുകയും രാത്രികാലങ്ങളിൽ താരതമ്യേന സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അതേസമയം, തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയരാൻ സാധ്യതയുണ്ട്.


കടുത്ത ചൂടിന്റെ തീവ്രത കുറയുന്നതും കാലാവസ്ഥയിൽ ക്രമേണ മാറ്റം പ്രകടമാകുന്നതുമാണ് സുഹൈൽ സീസണിന്റെ പ്രധാന സവിശേഷതകൾ. പ്രഭാതസമയങ്ങളിൽ മഞ്ഞുതുള്ളികൾ രൂപപ്പെടുന്നതും വായുവിന്റെയും വെള്ളത്തിന്റെയും ചൂട് കുറയുന്നതും ഈ കാലഘട്ടത്തിൽ അനുഭവപ്പെടും.


സൂര്യന്റെ സ്ഥാനം തെക്കോട്ട് മാറുന്നതോടെ പകലിന്റെ ദൈർഘ്യം കുറയുകയും രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും. സെപ്റ്റംബർ 4 മുതൽ കുവൈത്തിന്റെ ആകാശത്ത് സുഹൈൽ നക്ഷത്രം ദൃശ്യമാകുമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home