ad
Deshabhimani

കുവൈത്തിൽ പ്രത്യേക വിസ ഇളവുകൾ അവസാനിക്കുന്നു; സെപ്റ്റംബർ 1 മുതൽ സാധാരണ ചട്ടങ്ങൾ

kuwait police
വെബ് ഡെസ്ക്

Published on Aug 22, 2026, 03:20 PM | 1 min read

കുവൈത്ത് സിറ്റി: പ്രവേശന വിസകൾക്കും വിദേശത്തുള്ള താമസക്കാർക്കും അനുവദിച്ചിരുന്ന പ്രത്യേക കാലാവധി ഇളവുകൾ അവസാനിപ്പിക്കുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 1 മുതൽ വിസ, താമസ നിയമങ്ങളിലെ സാധാരണ സമയപരിധികളും വ്യവസ്ഥകളും വീണ്ടും പ്രാബല്യത്തിൽ വരും.


നിലവിൽ കുവൈത്തിൽ സന്ദർശക വിസയിൽ കഴിയുന്നവർക്ക് എല്ലാ വിഭാഗം പ്രവേശന വിസകളിലും സ്വമേധയാ അനുവദിച്ചിരുന്ന കാലാവധി ദീർഘിപ്പിക്കൽ സെപ്റ്റംബർ 1 മുതൽ നിർത്തലാക്കും. തുടർന്ന് സാധാരണ നിയമപ്രകാരമുള്ള വിസ കാലാവധിയും നടപടിക്രമങ്ങളും ബാധകമാകും.


നിലവിൽ കുവൈത്തിന് പുറത്തുള്ള താമസക്കാർക്ക് വിദേശത്ത് കഴിയാവുന്ന നിയമപരമായ കാലയളവും പുനഃസ്ഥാപിക്കും. എന്നാൽ ഓഗസ്റ്റ് 31-നോ അതിന് മുമ്പോ കുവൈത്തിൽ നിന്ന് പുറപ്പെട്ടവർക്ക് നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി നേരത്തെ അനുവദിച്ച പ്രത്യേക അധിക കാലാവധി തുടർന്നും ലഭിക്കും.


‘സാഹൽ’ ആപ്ലിക്കേഷൻ വഴി ലഭിക്കുന്ന താമസാനുമതി സർട്ടിഫിക്കറ്റാണ് വിദേശത്ത് കഴിയാനുള്ള അനുവദനീയ കാലാവധിയുടെ അവസാന തീയതി നിർണയിക്കുന്നതിനുള്ള ഔദ്യോഗിക രേഖ. നിലവിൽ വിദേശത്തുള്ള താമസക്കാർ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി പരിശോധിച്ച് അനുവദിച്ച സമയപരിധിക്കുള്ളിൽ കുവൈത്തിൽ തിരിച്ചെത്തണം.


നിശ്ചിത സമയപരിധിയും താമസ നിയമങ്ങളും കൃത്യമായി പാലിക്കണമെന്നും നിയമലംഘനങ്ങൾ ഒഴിവാക്കാൻ കാലാവധി സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home