കൊല്ലം പ്രവാസി കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു

സലാല: സലാല കൊല്ലം പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ സംഗമം ആർട്ട് ഓഫ് സ്‌പൈസസ് റസ്റ്റോറന്റിൽ നടന്നു. പ്രസിഡന്റ് ദീപ തോമസ്, രക്ഷാധികാരി നന്ദകുമാർ, സെക്രട്ടറി ശ്യാം എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ, അബു തഹ്നൂൻ എംഡി ഒ അബ്ദുൾ ഗഫൂർ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പടാങ്കർ, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.










0 comments