പ്രവാസി കഥ - കവിത പുരസ്‌കാരം: ഏപ്രിൽ 30 വരെ അപേക്ഷിക്കാം

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ്) പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന കഥ - കവിത പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഏപ്രിൽ 30 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.
മലയാള കവി മനയിൽ ജേക്കബിന്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്കും, സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ സ്മരണാർത്ഥം മികച്ച കഥയ്ക്കുമാണ് പുരസ്‌കാരം നൽകുന്നത്.
സൃഷ്ടികൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളിലൂടെയോ മുൻപ് പ്രസിദ്ധീകരിക്കാത്ത രചനകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഒരാൾക്ക് ഒരു കഥയോ കവിതയോ മാത്രമേ അയക്കാൻ സാധിക്കൂ. രചയിതാവിന്റെ പേര് രേഖപ്പെടുത്താതെ ടൈപ്പ് ചെയ്ത സൃഷ്ടികൾ പിഡിഎഫ് (PDF) രൂപത്തിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്. അവാർഡ് പ്രഖ്യാപനം മെയ് 31-ന് കെഎൽഎസ് ഡാലസിന്റെ ഫേസ്ബുക്ക് പേജിലൂടെയും വെബ്‌സൈറ്റിലൂടെയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് കെ.എൽ.എസ് സെക്രട്ടറി ബാജി ഓടംവേലിയുമായി (+1 915 613 6566) ബന്ധപ്പെടാവുന്നതാണ്.










0 comments