കേളിയുടെ 24-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

റിയാദ്: കേളിയുടെ 24-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. റിയാദിലെ മലാസ് ഡ്യൂൺസ് ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. രാവിലെ 10 മണിക്ക് ബത്ത ഏരിയയിലെ കൃഷ്ണകുമാർ ആലപിച്ച കേരളം എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ആഘോഷം ആരംഭിച്ചത്. സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, ഒപ്പന, മാർഗം കളി, നാടകം, സ്കിറ്റ്, വിപ്ലവ ഗാനം, സംഘഗാനം, സൂഫി ഡാൻസ്, വിൽ കലാമേള, ക്ലാസിക്കൽ ഡാൻസ്, വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, നാടൻ പാട്ട്, സ്കേറ്റിംഗ് ഷോ തുടങ്ങി വിവിധ കലകളാണ് അവതരിപ്പിച്ചത്.
വൈകിട്ട് ആറുമണിയോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി എസ് കെ നായക് ഉദ്ഘാടനം ചെയ്തു. ഡ്യൂൺസ് സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് മുഖ്യ പ്രഭാഷണം നടത്തി. 'കിത്താബ്' ദി ബാൻഡ് ഓഫ് ഹാർമണിയുടെ ഗാനമേളയും നടന്നു. സുഹൈബ് മലകർ, തഷിൻ, രഞ്ജിത്ത്, ശബാന അൻഷാദ്, അക്ഷയ് സുധീർ, അഞ്ജലി സുധീർ എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി. കേളിയുടെ 24 വർഷത്തെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദർശനത്തിന് സുകേഷ് കുമാർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മറ്റി കൺവീനറായി ഫൈസൽ കൊണ്ടോട്ടിയും, ചുമതലക്കാരനായി സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാക്കും പ്രവർത്തിച്ചു.
ബിജു തായമ്പത്ത്, ഗഫൂർ ആനമങ്ങാട്, റിയാസ് പള്ളാട്ട്, സുനിൽ സുകുമാരൻ, കരീം പൈങ്ങാട്ടൂർ, കിഷോർ ഇ നിസാം, മധു ബാലശ്ശേരി, ഹാരീസ് നസ്സീം എന്നിവരും പ്രവർത്തിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിക്ക്, വൈസ് ചെയർ പേഴ്സൺ ശ്രീഷ സുകേഷ്, സംഘാടക സമിതി ജോയിന്റ് കൺവീനർ റഫീക്ക് പാലത്ത് എന്നിവരോടൊപ്പം കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കേളി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ രജീഷ് പിണറായി, കൺവീനർ റഫീക് ചാലിയം എന്നിവർ സംസാരിച്ചു.










0 comments