ad
Deshabhimani

കേളി കലാസാംസ്‌കാരിക വേദി 12–ാം കേന്ദ്ര സമ്മേളനം: ഗഫൂർ ആനമങ്ങാട്‌ പ്രസിഡന്റ്‌, സുനിൽ കുമാർ സെക്രട്ടറി

keli
വെബ് ഡെസ്ക്

Published on Feb 15, 2026, 06:30 PM | 2 min read

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പ്രസിഡന്റായി ഗഫൂർ ആനമങ്ങാടിനെയും സെക്രട്ടറിയായി സുനിൽ കുമാറിനെയും 12–ാമത് കേന്ദ്ര സമ്മേളനം തെരഞ്ഞെടുത്തു. മധു ബാലുശേരിയാണ്‌ പുതിയ ട്രഷറർ. ഭരണഘടനാ ഭേദഗതിയോടെ 35 അംഗ കേന്ദ്ര കമ്മിറ്റിയും നിലവിൽ വന്നു. 73 യൂണിറ്റിന്റെയും 15 ഏരിയ കമ്മിറ്റിയുടെയും സമ്മേളനം സമയബന്ധിതമായി പൂർത്തിയാക്കിയാണ് രണ്ടു ദിവസത്തെ കേന്ദ്ര സമ്മേളനം നടന്നത്.


വി എസ് അച്യുതാനന്ദൻ നഗറിൽ നടന്ന സമ്മേളനം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും ട്രഷറർ ജോസഫ് ഷാജി സാമ്പത്തിക റിപ്പോർട്ടും രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു. 15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെ പി എം സാദിഖ് എന്നിവർ മറുപടി നൽകി. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സംസാരിച്ചു. അടുത്ത മൂന്ന് വർഷത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ കെ പി എം സാദിഖ് പ്രഖ്യാപിച്ചു.


സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി (സ്റ്റിയറിങ്‌)‍, മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, പി കെ ഷാജി, ജോഷി പെരിഞ്ഞനം (രജിസ്ട്രേഷൻ), നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്‌മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ (മിനുറ്റ്‌സ്‌), ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ (പ്രമേയം), റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി (ക്രഡൻഷ്യൽ) എന്നിവർ വിവിധ സബ് കമ്മിറ്റികൾക്ക്‌ നേതൃത്വം നൽകി. പ്രമേയ കമ്മിറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൾ സലാം, ഉനൈസ് ഖാൻ, മൂസ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയത്തിലായി 13 പ്രമേയവും റഫീഖ് ചാലിയം ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.


മറ്റു ഭാരവാഹികൾ: റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ചപുരം (വൈസ് പ്രസിഡന്റ്‌), ഷാജി റസാഖ്, രജീഷ് പിണറായി (ജോയിന്റ് സെക്രട്ടറി), സിംനേഷ് വയനാൻ (ജോയിന്റ് ട്രഷറർ), കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി (സെക്രട്ടറിയറ്റ്). ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്ദുൾ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ദീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, കെ കെ ഷാജി, ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ (കേന്ദ്ര കമ്മിറ്റി), സുനിൽ സുകുമാരൻ (സ്ഥിരം ഓഡിറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home