ad
Deshabhimani

കേളി അൽഖർജ് ഏരിയ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

Keli quiz winner

ഒന്നാം സമ്മാനം നേടിയ എ പി ചന്ദ്രൻ (സൂഖ് യൂണീറ്റ്)

വെബ് ഡെസ്ക്

Published on Aug 18, 2025, 05:58 PM | 1 min read

റിയാദ് : കേളി അൽഖർജ് ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. കേന്ദ്ര സാംസ്‌കാരിക സമിതി അംഗം വിനയൻ മത്സരം നിയന്ത്രിച്ചു. ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം കോർഡിനേറ്ററായി.


അൽഖർജ് സൂഖ് യൂണിറ്റിന് അംഗം ചന്ദ്രൻ എ പി ഒന്നാം സ്ഥാനത്തിന് അർഹനായി. സിത്തീൻ യൂണിറ്റിലെ സനീഷ് പി വി, വിനീഷ് കെ ഹോത യൂണിറ്റിലെ സിദ്ധിഖ് എം പി ,സിറ്റി യൂണിറ്റിലെ അബ്ദുൾ കലാം എന്നവർ രണ്ടാം സ്ഥാനം പങ്കിട്ടു. രാമകൃഷ്ണൻ,ജയൻ പെരുനാട്, മണികണ്ഠകുമാർ, മുഹമ്മദ് ഷഫീക്ക് എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി, രക്ഷാധികാരി കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.


22ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home