ad
Deshabhimani

കരിയർ പ്രോഗ്രഷൻ വർക്ക്‌ഷോപ്പ് 2026 സംഘടിപ്പിച്ച് കൈരളി നഴ്സസ് ഫോറം

kairali forum uk
വെബ് ഡെസ്ക്

Published on Mar 03, 2026, 03:31 PM | 1 min read

മാഞ്ചസ്റ്റർ : യുകെയിലെ മലയാളി നഴ്സുമാരുടെ തൊഴിൽ ശാക്തീകരണവും വളർച്ചയും ലക്ഷ്യമിട്ട് കൈരളി നഴ്സസ് ഫോറം 'കരിയർ പ്രോഗ്രഷൻ വർക്ക്‌ഷോപ്പ് 2026'സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബ്രിട്ടാനിയ എയർപോർട്ട് ഹോട്ടലിൽ വെച്ച് ഫെബ്രുവരി 28ന് നടന്ന പരിപാടിയിൽ നാൽപ്പതിലധികം നഴ്സിംഗ് പ്രൊഫഷണലുകൾ പങ്കെടുത്തു.


​കൈരളി യുകെ നാഷണൽ സെക്രട്ടറി നവീൻ ഹരികുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. നഴ്സിംഗ് രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ സെഷനുകൾ നയിച്ചു. നഴ്സുമാർക്ക് നേതൃനിരയിലേക്ക് ഉയരാനും, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുമുള്ള ആത്മവിശ്വാസം പകരാനാണ് വർക്ക്‌ഷോപ്പിന് നേതൃത്വം നൽകിയതെന്ന് സംഘാടകർ അറിയിച്ചു. ​കൈരളി യുകെ ജോയിന്റ് സെക്രട്ടറി ജോസൻ ജോസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. "ഒരു നഴ്സ് വളരുമ്പോൾ ആ സമൂഹം ഒന്നടങ്കം വളരുകയാണ്" എന്ന സന്ദേശത്തോടെ, വരും നാളുകളിലും നഴ്സിംഗ് സമൂഹത്തിനായി കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് കൈരളി നഴ്സസ് ഫോറം ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home