ad
Deshabhimani

കൈരളി കോഡ് ചാമ്പ്സ്

kairali code champs
വെബ് ഡെസ്ക്

Published on Nov 14, 2025, 05:39 PM | 1 min read

സ്കൂൾ കുട്ടികൾക്ക് റോബോട്ടിക്സ് പ്രോഗ്രാം കോഡിംഗ് പരിശീലനം നൽകുന്ന പദ്ധതിയായ കൈരളി കോഡ് ചാമ്പ്സ് കേംബ്രിഡ്ജിൽ നടന്നു. ഹേവർഹിൽ മലയാളി അസോസിയേഷന് (H.M.A) വേണ്ടിയാണ് കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ക്ലാസുകൾ സൗജന്യമായി നൽകിയത്. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിൽ നിന്നെത്തിയ യൂസഫ്, രഞ്ജിനി ചെല്ലപ്പൻ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ഹേവർഹിൽ മലയാളി അസോസിയേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റിജു സാമുവൽ സജ്ജീകരണങ്ങളൊരുക്കി.


Thurlow Village Hall ൽ വച്ചായിരുന്നു ക്ലാസുകൾ. രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടന്ന രണ്ട് സെഷനുകളിലായി നാൽപ്പതോളം

കുട്ടികൾ പങ്കെടുത്തു. വ്യത്യസ്ഥ സംഘടനകളും യൂണിറ്റുകളുമായി സഹകരിച്ച് അഞ്ചാം തവണയാണ് കൈരളി യു കെ കേംബ്രിഡ്ജ് യൂണിറ്റ് കോഡ് ചാമ്പ്സ് ട്രെയിനിംഗ് നടത്തുന്നത്. ക്ലാസുകളുടെ ഒടുവിൽ പഠിപ്പിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കേറ്റും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home